ഭൂമിയുടെ പുറംതോട് തിരഞ്ഞ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വന്‍ കുഴിയെടുക്കുന്നു

Posted on: December 1, 2015 10:05 pm | Last updated: December 2, 2015 at 9:51 am

Joides Resolutionന്യൂഡല്‍ഹി: ഭൂമിയുടെ അകക്കാമ്പ് തേടി ശാസ്ത്രജ്ഞര്‍ വന്‍ പരീക്ഷണത്തിന്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കിലോമീറ്ററുകള്‍ ദൈര്‍ഘ്യമുള്ള കുഴിയെടുത്ത് ഭൂമിയുടെ പുറംതോടില്‍ (Crust) എത്തിച്ചേരുന്ന എക്‌സ്‌പെഡിഷന്‍ 360 ദൗത്യത്തിന് ഈയാഴ്ച തുടക്കമാകും. ഇതിനായി ശാസ്ത്രജ്ഞരുടെയും പര്യവേക്ഷകരുടെയും സംഘവുമായി ജോയിഡസ് റെസല്യൂഷന്‍ എന്ന കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പുറപ്പെട്ടു.

thinkstockphotos-456057891ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ താഴ്ഭാഗത്തേക്ക് അഞ്ചര കിലോമീറ്റര്‍ ആഴത്തില്‍ കുഴിയെടുക്കുകയാണ് ശാസ്ത്രജ്ഞരുടെ ലക്ഷ്യം. പരീക്ഷണം വിജയകരമായാല്‍ ഭൂമിയുടെ പുറംതോടിലെത്തുന്ന ആദ്യ പര്യവേക്ഷണമാകും ഇത്. പരീക്ഷണം പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് കരുതുന്നത്. ഭൂമിയുടെ പുറംതോട് നിര്‍മിക്കാന്‍ ഉപയോഗിച്ച വസ്തു ഏതെന്ന് കണ്ടെത്തുകയാണ് പര്യവേക്ഷണത്തിന്റെ ലക്ഷ്യം.