Connect with us

Gulf

ദേശീയദിനം; ആര്‍ ടി എക്ക് 44 പരിപാടികള്‍

Published

|

Last Updated

ഷാര്‍ജയില്‍ ആര്‍ എസ് സി നാഷണല്‍ കമ്മിറ്റി ദേശീയദിനാഘോഷത്തില്‍ നിന്ന്

ദുബൈ: 44-ാമത് ദേശീയദിനാഘോഷവും രക്തസാക്ഷിത്വദിനവും പ്രമാണിച്ച് പൊതുഗതാഗത സംവിധാനങ്ങള്‍, ഡ്രൈവിംഗ് സ്‌കൂളുകള്‍, വാഹന പരിശോധനാ–റജിസ്‌ട്രേഷന്‍ കേന്ദ്രങ്ങള്‍ എന്നിവയുടെ സമയം ആര്‍ ടി എ പുനഃക്രമീകരിച്ചു. ഇന്നു മുതല്‍ ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് മാര്‍ക്കറ്റിംഗ് ആന്റ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ മൂസാ അല്‍ മര്‍റി പറഞ്ഞു. ആറിന് പ്രവര്‍ത്തനം പുനരാരംഭിക്കും. ഫിഷ് മാര്‍ക്കറ്റ്, ബഹുനില പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ ഒഴികെയുള്ള പാര്‍ക്കിംഗുകളില്‍ ഇന്നു മുതല്‍ സൗജന്യമായിരിക്കും. ശനിയാഴ്ച മുതല്‍ ഫീസ് ഈടാക്കും.
പച്ചപ്പാതയില്‍ ഇന്നും നാളെയും പുലര്‍ച്ചെ 5.50ന് സര്‍വീസ് തുടങ്ങി രാത്രി 12ന് അവസാനിക്കും. മൂന്നിന് രാത്രി ഒരുമണിവരെ സര്‍വീസ് ഉണ്ടായിരിക്കും. നാലിനു രാവിലെ 10ന് സര്‍വീസ് തുടങ്ങി രാത്രി ഒന്നിന് അവസാനിക്കും. അഞ്ച്, ആറ് തീയതികളില്‍ പുലര്‍ച്ചെ 5.50 മുതല്‍ രാത്രി 12 വരെയായിരിക്കും സര്‍വീസ്.
ചുകപ്പുപാതയില്‍ ഇന്നും നാളെയും പുലര്‍ച്ചെ 5.30 മുതല്‍ രാത്രി 12 വരെ സര്‍വീസ് ഉണ്ടാകും. മൂന്നിനു രാത്രി ഒരുമണിവരെയാണ് സര്‍വീസ്. നാലിന് രാവിലെ 10ന് തുടങ്ങി രാത്രി ഒന്നുവരെ സര്‍വീസ് നടത്തും. അഞ്ച്, ആറ് തീയതികളില്‍ പുലര്‍ച്ചെ 5.30 മുതല്‍ രാത്രി 12 വരെയും സര്‍വീസ് ഉണ്ടായിരിക്കും.
ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 6.30 മുതല്‍ രാത്രി ഒന്നുവരെയാണ് ട്രാം സര്‍വീസ്. നാലിന് രാവിലെ ഒമ്പതു മുതല്‍ രാത്രി ഒന്നുവരെ. അഞ്ച്, ആറ് തീയതികളില്‍ 6.30ന് സര്‍വീസ് തുടങ്ങി രാത്രി ഒന്നിന് അവസാനിക്കും.
ഇന്നുമുതല്‍ വ്യാഴം വരെ ഗോള്‍ഡ് സൂഖ് സ്റ്റേഷനില്‍ രാവിലെ 4.25ന് സര്‍വീസ് തുടങ്ങി രാത്രി ഒന്നിന് അവസാനിക്കും. അല്‍ ഗുബൈബ രാവിലെ 5.00–രാത്രി 12.10, സത്‌വ രാവിലെ 5.00–രാത്രി 11.15, ഖിസൈസ് രാവിലെ 4.40–രാത്രി 10.50, അല്‍ഖൂസ് വ്യവസായമേഖല രാവിലെ 5.00–രാത്രി 11.35, ജബല്‍ അലി രാവിലെ 5.45–രാത്രി 9.45.
റാശിദിയ്യ, മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, ഇബ്ന്‍ ബത്തൂത്ത മാള്‍, ബുര്‍ജ് ഖലീഫ, ഇത്തിസാലാത്, അബു ഹൈല്‍ സ്റ്റേഷനുകളില്‍ പുലര്‍ച്ചെ 5.15നു സര്‍വീസ് തുടങ്ങി രാത്രി 1.10ന് അവസാനിക്കും. മെട്രോ സര്‍വീസുകളുടെ സമയവുമായി ബന്ധിപ്പിച്ചാകും ഫീഡര്‍ ബസുകള്‍.
അല്‍ ഗുബൈബയില്‍ നിന്നു ഷാര്‍ജ അല്‍ ജുബൈലിലേക്കു പകലും രാത്രിയിലും സര്‍വീസ് ഉണ്ടായിരിക്കും. അബുദാബിയിലേക്ക് രാവിലെ അഞ്ചു മുതല്‍ രാത്രി 11.40വരെയും. സബ്ഖയില്‍ നിന്ന് രാവിലെ 6.00–രാത്രി 1.30, ദേര സിറ്റി സെന്റര്‍ രാവിലെ 5.30–രാത്രി 11.35, കറാമ രാവിലെ 6.10–രാത്രി 10.20 എന്നിങ്ങനെയാണ് ഇന്റര്‍സിറ്റി ബസ് സര്‍വീസ്. അജ്മാന്‍ റൂട്ട് പുലര്‍ച്ചെ 4.30–രാത്രി 11.30, ഫുജൈറ രാവിലെ 6.00,–രാത്രി 10.05, ഹത്ത രാവിലെ 6.00, രാത്രി 10.05.
മറീന സ്റ്റേഷനില്‍ നിന്ന് വാട്ടര്‍ ബസുകള്‍ ഉച്ചക്കു 12 മുതല്‍ രാത്രി 12 വരെ സര്‍വീസ് നടത്തും. വാട്ടര്‍ ടാക്‌സികള്‍ അല്‍ ഗുബൈബയില്‍ രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെ സര്‍വീസ് നടത്തും. മറീന മാള്‍ സ്റ്റേഷന്‍ ഉച്ചക്ക് 2.00–രാത്രി 10.00, പാം ജുമൈറ–അറ്റ്‌ലാന്റിസ് രാവിലെ 9.00–രാത്രി 8.00, അല്‍ ഗുബൈബയില്‍ നിന്ന് മറീന മാളിലേക്ക് ദുബൈ ഫെറി 11.00, 1.00, 6.30 എന്നീ സമയങ്ങളില്‍ സര്‍വീസ് നടത്തും. മറീനയില്‍ നിന്ന് ഗുബൈബയിലേക്ക് 11.00, 1.00, 6.30 എന്നീ സമയങ്ങളിലും. വാഹന പരിശോധന–രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങള്‍ ഇന്നു മുതല്‍ വ്യാഴം വരെ അവധിയായിരിക്കും. വെള്ളിയാഴ്ച അവധികൂടി കഴിഞ്ഞ് ശനിയാഴ്ച പ്രവര്‍ത്തനം പുനരാരംഭിക്കും.