മന്ത്രി ബാബുവിന്റെ രാജിയാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

Posted on: December 1, 2015 11:57 am | Last updated: December 1, 2015 at 7:51 pm

niyamasabha

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ ബാബുവിന്റെ രാജിയാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ചോദ്യേത്തരവേള ആരംഭിക്കാനിരിക്കെ പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി പ്രതിപക്ഷം രാജിയാവശ്യപ്പെട്ടു. ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു.

ഇതിനിടെ പ്രതിപക്ഷ പ്രതിഷേധം നാടകമാണെന്ന് ശിവദാസന്‍ നായര്‍ എംഎല്‍എ പരാമര്‍ം നടത്തി. ഇതിനെതിരെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സഭ തുടങ്ങുന്നതിനുമുമ്പുള്ള പരാമര്‍ശമായതിനാല്‍ സഭരേഖകളില്‍ പരാമര്‍ശം ഉണ്ടാകില്ലെന്ന് സ്പീക്കര്‍ അറിചിയിച്ചു. തുടര്‍ന്ന് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വാക്കേറ്റമുണ്ടായി.

ഇതിനുശേഷം ചോദ്യോത്തരവേള ആരംഭിച്ചു. ചോദ്യത്തോരവേളയ്ക്ക് ശേഷം അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.