യു എ ഇ ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം 29ന്‌

Posted on: November 27, 2015 6:44 pm | Last updated: November 27, 2015 at 6:44 pm

crdentദുബൈ: ക്രെഡന്‍സ് ഹൈസ്‌കൂള്‍ നേതൃത്വത്തിലുള്ള രണ്ടാമത് യു എ ഇ ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം ഈ മാസം 29ന് നടക്കും.
യു എഇ യിലെ 15 സ്‌കൂളുകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കും. ഒമ്പതു മുതല്‍ 12-ാം ക്ലാസ് വരെയുള്ളവര്‍ക്കാണ് മത്സരം. കാനഡയിലെ ആയുഷ് എസ് രാജശേഖരന്‍ ക്വിസ് മാസ്റ്ററായിരിക്കും. എഴുത്ത് പരീക്ഷയിലൂടെ മുന്നിലെത്തുന്ന എട്ടു ടീമുകള്‍ സെമി ഫൈനലില്‍ കടക്കും. മൂന്ന് അംഗങ്ങള്‍ ഉള്ളതാവും ഒരു ടീം. ഒരു സ്‌കൂളില്‍ നിന്ന് അഞ്ച് ടീമുകള്‍ക്ക് വരെ പങ്കെടുക്കം. വിജയികള്‍ക്ക് റോളിംഗ്‌ട്രോഫിയും മറ്റു സമ്മാനങ്ങളും നല്‍കും. രണ്ടാം തവണയാണ് ക്രഡന്‍സ് സ്‌കൂളില്‍ ഇത്തരത്തിലുള്ള ക്വിസ് മത്സരം സംഘടിപ്പിക്കുന്നതെന്ന് സ്‌കൂള്‍ ചെയര്‍മാന്‍ അബ്ദുല്ല നാലപ്പാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രിന്‍സിപ്പല്‍ ഖുല്‍ഭൂഷന്‍ കെയ്‌നും സംബന്ധിച്ചു.