‘സഞ്ചലനം’ ഡല്‍ഹി അന്താരാഷ്ട്ര മേളയിലേക്ക്

Posted on: November 24, 2015 7:50 pm | Last updated: November 24, 2015 at 7:50 pm
SHARE

kolamiദുബൈ: അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേതില്‍ കോമളന്‍കുട്ടി സംവിധാനം ചെയ്ത ‘സഞ്ചലനം’ നാലാമത് ഡല്‍ഹി അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുത്തു. അബുദാബിയില്‍ നിര്‍മിച്ച ഈ ഹ്രസ്വചിത്രം ഡിസംബര്‍ അഞ്ചു മുതല്‍ 10 വരെ ഡല്‍ഹിയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ എന്‍ ആര്‍ ഐ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുക. യു എ ഇയില്‍ നിന്നുള്ള ഏക ചിത്രവും ‘സഞ്ചലനം’ ആണ്.
ഇതിനു മുമ്പുള്ള മൂന്ന് മേളകളിലും മേതില്‍ കോമളന്‍കുട്ടിയുടെ തന്നെ ‘എസ്റ്റിറ്റ്ച് ഇന്‍ ടൈം’, ‘ശിക്ഷണം’, ‘പടവുകള്‍’ എന്നീ ചിത്രങ്ങള്‍ ഇതേ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായി നാലാം തവണയാണ് മേതില്‍ കോമളന്‍കുട്ടിക്ക് ഈ മേളയില്‍ അവസരം ലഭിക്കുന്നത്. കെ വി വിന്‍സെന്റ്, മാണിക്കോത്ത് മാധവ ദേവ്, സി കെ രാമകൃഷ്ണന്‍, പ്രിനു ആറ്റിങ്ങല്‍, ചന്ദ്രു ആറ്റിങ്ങല്‍, ഷൈജു വടുവചോല, അരുണ്‍ രാധാകൃഷ്ണന്‍ എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍. കഴിഞ്ഞ ആഗസ്റ്റില്‍ പാലക്കാട് നടന്ന ഹാഫ് ഫെസ്റ്റിവലിലും നാലു മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള ഈ നിശബ്ദ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ 23 കൊല്ലമായി അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിചെയ്തുവരുന്ന കോമളന്‍കുട്ടി പാലക്കാട് സ്വദേശിയാണ്.
നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ഇദ്ദേഹത്തിന്റെ വിവിധ ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി പാലക്കാട് ഇന്‍സൈറ്റ് നടത്തിവരുന്ന ഹാഫ് അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്രമേളയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here