Connect with us

National

ആമിര്‍ഖാന് രാഹുല്‍ ഗാന്ധിയുടെ പിന്തുണ

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന ആമിര്‍ഖാന്റെ പ്രസ്താവനയ്ക്ക് രാഹുല്‍ഗാന്ധിയുടെ പിന്തുണ. ജനങ്ങളുടെ അസ്വസ്ഥത മനസ്സിലാക്കി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളെ അസ്വസ്ഥതപ്പെടുത്തുന്നത് എന്തെന്ന് സര്‍ക്കാര്‍ പരിശോധിക്കണം. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ആമിറിന്റെ പ്രസ്താവന നിരുത്തരവാദപരമാണെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചിരുന്നു. മതത്തിന്റേയും പാര്‍ട്ടിയുടേയും പേരില്‍ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി പറഞ്ഞു.

---- facebook comment plugin here -----

Latest