ബീഹാര്‍ തിരഞ്ഞെടുപ്പ് സമാധാനപരമായി പൂര്‍ത്തിയാക്കിയത് നേട്ടം: തിര. കമ്മീഷന്‍

Posted on: November 24, 2015 5:00 am | Last updated: November 24, 2015 at 1:01 am
SHARE

20isbs-CEC_G76A_20_2379405eഘാസിയാബാദ്: ആക്രമണ സംഭവങ്ങളൊന്നുമില്ലാതെ സമാധാനാന്തരീക്ഷത്തില്‍ ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് നേട്ടമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സൈദി. സംസ്ഥാന പോലീസിന് പകരം കേന്ദ്ര സായുധ പോലീസ് സേനയെ (സി എ പി എഫ്) വിന്യസിച്ചാണ് തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിച്ചതെന്നും കമ്മീഷണര്‍ പറഞ്ഞു. 62,779 പോളിംഗ് സ്റ്റേഷനുകളിലാണ് സി എ പി എഫിനെ വിന്യസിച്ചിരുന്നത്. ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും സമാധാനം ഉറപ്പുവരുത്താന്‍ ഇത്തരത്തില്‍ സി എ പി എഫുകാരെ വിന്യസിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ഥാനാര്‍ഥികളുടെ സത്യവാങ്മൂലത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ വോട്ടര്‍ക്ക് കോടതിയില്‍ ചോദ്യം ചെയ്യാന്‍ സാധിക്കുന്നതടക്കമുള്ള പരിഷ്‌കാരങ്ങള്‍ തിരഞ്ഞെടുപ്പ് സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തും. സ്ഥാനാര്‍ഥിയുടെ വരുമാനത്തിലും സ്ഥാവരജംഗമ സ്വത്തിന്റെ വിവരണത്തിലും അവാസ്തവങ്ങള്‍ ഉണ്ടെങ്കില്‍ അക്കാര്യം നിയമനടപടികള്‍ക്കായി ആദായ നികുതി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്താം. സത്യവാങ്മൂലത്തില്‍ സ്ഥാനാര്‍ഥി തന്റെ ക്രിമിനല്‍ പശ്ചാത്തലം മറച്ചുവെക്കുന്നതും നിയമപരമായി ചോദ്യം ചെയ്യപ്പെടും. മുഴുവന്‍ സ്ഥാനാര്‍ഥികളുടെയും സത്യവാങ്മൂലം ഇനിമുതല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here