ദുബൈയില്‍ തീപ്പിടുത്തം: ദേരയിലെ കൂറ്റന്‍ കെട്ടിടം കത്തിനശിച്ചു

മെട്രോ സര്‍വീസ് നിലച്ചു
Posted on: November 23, 2015 11:02 pm | Last updated: November 24, 2015 at 9:14 am
SHARE

1ദുബൈ: ദേര മുറഖബാദ് പോലീസ് സ്റ്റേഷന് മുന്‍വശമുള്ള കൂറ്റന്‍ കെട്ടിടം തീപിടുത്തത്തില്‍ നശിച്ചു. ഫെഡറല്‍ ഇന്‍ഷ്വറന്‍സ്, ബയ്‌നൂന ഇന്‍ഷ്വറന്‍സ്, അല്‍ ശംസി സാനിറ്ററി വെയര്‍ ഷോറൂം തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന മൂന്ന് നില കെട്ടിടമാണിത്. തിങ്കളാഴ്ച വൈകുന്നേരം 6.15ഓടെയാണ് തീപിടുത്തം.
തൊട്ടടുത്ത് ഇമാറാത്ത് പെട്രോള്‍ സ്റ്റേഷന്‍, ക്രൗണ്‍ പ്ലാസ ഹോട്ടല്‍ തുടങ്ങിയവ തീപിടുത്തത്തിന്റെ ഭീഷണിയിലായി. തീപിടുത്തത്തെ തുടര്‍ന്ന് മെട്രോയിലെ പച്ചപ്പാതയില്‍ ഇത്തിസാലാത്ത് ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസ് നിലച്ചു. മിക്ക ട്രെയിനുകളും യൂണിയന്‍ സ്റ്റേഷനിലെത്തിയതോടെ യാത്രക്കാര്‍ ട്രെയിനില്‍ നിന്നിറങ്ങേണ്ടിവന്നു. പലര്‍ക്കും ബസിനെയും ടാക്‌സിയെയും ആശ്രയിക്കേണ്ടിവന്നു.
തീ പിടുത്ത പ്രദേശം പോലീസിന്റെ നിയന്ത്രണത്തിലാണ്. സമീപകെട്ടിടത്തില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. അഗ്നിശമന സേനാ വിഭാഗം എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഓഫീസുകളിലുണ്ടായിരുന്ന മലയാളികളടക്കം നിരവധി പേര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. തീപിടുത്തത്തിന് കാരണം വ്യക്തമല്ല. രക്ഷപ്പെട്ടവരില്‍ കാസര്‍കോഡ് സ്വദേശി ജലാല്‍ തായല്‍ ഉള്‍പെടും. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ആളപായമുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. മിക്ക ഓഫീസുകളും തീപിടുത്തത്തില്‍ നശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here