മലപ്പുറം കൊണ്ടോട്ടിയില്‍ ടൂറിസ്റ്റ് ബസ് ലോറിയിലിടിച്ച് അഞ്ച് മരണം

Posted on: November 23, 2015 9:02 am | Last updated: November 23, 2015 at 2:49 pm
SHARE

accident-kondottyമലപ്പുറം: കൊണ്ടോട്ടിയില്‍ ഐക്കരപ്പടിക്ക് സമീപം ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. കണ്ണൂര്‍ മട്ടന്നൂരിലെ എടയന്നൂര്‍ സ്വദേശികളാണ് മരിച്ചത്. ദേവി (62), ശശികല (42), രവീന്ദ്രന്‍ (54), സൂര്യ (13), അതുല്‍ (10) എന്നിവരാണ് മരിച്ചത്. 25 ഓളം പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. സേലത്ത് വിവാഹ ചടങ്ങില്‍ പങ്കെടുത്ത് കണ്ണൂരിലേക്ക് മടങ്ങുംവഴിയാണ് അപകടം.പുലര്‍ച്ചെ 3.30ഓടെയായിരുന്നു അപകടം.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അമിത വേഗതയിലെത്തിയ ബസ് ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന് പുറത്തേക്ക് യാത്രക്കാര്‍ തെറിച്ചു വീഴുകയായിരുന്നു. ബസിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയത് കൊണ്ടാകാം അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് 35 അംഗ സംഘം സേലത്തേക്ക് പോയത്. മരിച്ച ദേവിയുടെ കൊച്ചുമകളുടെ വിവാഹമായിരുന്നു സേലത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here