രാഹുല്‍ പശുപാലിന് കുഴല്‍മന്ദത്തും പെണ്‍വാണിഭ കേന്ദ്രം

Posted on: November 21, 2015 10:15 am | Last updated: November 21, 2015 at 10:15 am
SHARE

പാലക്കാട്: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായ ചുംബനസമര നായകന്‍ രാഹുല്‍ പശുപാലും ഭാര്യ രശ്മിയും പാലക്കാട് കുഴല്‍മന്ദത്തും പെണ്‍വാണിഭം നടത്തിയതായി പോലീസ് സ്ഥിരീകരിച്ചു.
കുഴല്‍മന്ദത്തിനടുത്ത് കുത്തനൂര്‍ കല്‍ക്കുളത്തെ ഒരു ഫാം കേന്ദ്രീകരിച്ചായിരുന്നു രാഹുലും കൂട്ടാളികളും പെണ്‍വാണിഭം നടത്തിയിരുന്നത്.
തൃശൂര്‍ സ്വദേശിയുടെ ഫാം കേന്ദ്രീകരിച്ച് നടന്ന ഇടപാടിന് അന്യസംസ്ഥാനങ്ങളില്‍ നിന്നു പോലും നിരവധി പേര്‍ വന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഒരു പ്രമുഖ സിനിമ സീരിയല്‍ നടിയും വന്നിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു.
മാസങ്ങളോളം ഈ ഫാം വാടകക്കെടുത്തായിരുന്നു പ്രവര്‍ത്തനങ്ങള്‍. കഴിഞ്ഞ 15 ദിവസങ്ങള്‍ക്കു മുമ്പും അന്യസംസ്ഥാന രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ വന്നുപോയിരുന്നതായി പറയുന്നു.
രാത്രികാലങ്ങളില്‍ അന്യസംസ്ഥാന വാഹനങ്ങള്‍ വരാന്‍ തുടങ്ങിയത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. റെയ്ഡിനെത്തിയ പോലീസ് സംഘത്തോട് തങ്ങള്‍ ചുംബനസമര സംഘാടകരാണെന്നും സദാചാരഗുണ്ടകള്‍ക്ക് കൂട്ടു നില്‍ക്കുകയാണോ എന്ന് ചോദിച്ച് വിദഗ്ധമായി മടക്കി അയക്കുകയായിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here