ഖത്വര്‍ യു എ ഇ എക്‌സ്‌ചേഞ്ചില്‍ ‘ഓണ്‍ലൈന്‍ റെമിറ്റന്‍സ്’ സംവിധാനം

Posted on: November 20, 2015 7:34 pm | Last updated: November 20, 2015 at 7:34 pm
SHARE

uae exchangeദോഹ: മുപ്പത്തിയഞ്ചാം വാര്‍ഷികത്തിന്റെ നിറവില്‍ ഖത്വറിലെ ഉപഭോക്താക്കള്‍ക്കായി ‘ഓണ്‍ ലൈന്‍ റെമിറ്റന്‍സ്’ സംവിധാനം ഏര്‍പ്പെടുത്തി. ലോകത്തെവിടെ നിന്നും യാത്രക്കിടയിലും യാത്രക്കിടയിലും പണമയക്കാം എന്നതാണ് സൗകര്യം. ആഗോള തലത്തില്‍ റെമിറ്റന്‍സ്, ഫോറിന്‍ എക്‌സ്‌ചേഞ്ച്, പെയ്‌മെന്റ് സൊലൂഷന്‍സ് സേവനങ്ങളില്‍ ഇതിനകം സ്വീകാര്യത നേടിയ യു എ ഇ എക്‌സ്‌ചേഞ്ച് ഇതോടെ ഡിജിറ്റല്‍ റെമിറ്റന്‍സ് മേഖലയിലും ചുവടുറപ്പിക്കുകയാണെന്ന് കമ്പനി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
കമ്പ്യൂട്ടര്‍ മൊബൈല്‍ സാങ്കേതികവിദ്യ വ്യാപകമായ കാലത്ത്, മാറി വരുന്ന ആവശ്യങ്ങളും മുന്‍ഗണനകളും തിരിച്ചറിയുന്ന യു എ ഇ എക്‌സ്‌ചേഞ്ച്, ഓണ്‍ ലൈന്‍ റെമിറ്റന്‍സ് സംവിധാനത്തിലൂടെ ഡിജിറ്റല്‍ യുഗം കടക്കുകയാണെന്നും അതിനായി ഖത്വറിലെ വലിയ സ്വകാര്യ ബേങ്കുകളിലൊന്നായ അഹ്‌ലി ബേങ്കുമായി സഹകരിക്കുകയാണെന്നും ഖത്വര്‍ യു എ ഇ എക്‌സ്‌ചേഞ്ച് കണ്‍ട്രി ഹെഡ് എഡിസണ്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.
ഖത്വറില്‍ ഒരു മണി എക്‌സ്‌ചേഞ്ച് സ്ഥാപനം ആദ്യമായാണ് ഇങ്ങനെയൊരു സംവിധാനം തുടങ്ങുന്നത്. ലോകത്തുടനീളം പ്രമുഖ ബേങ്കുകളുമായി ബന്ധമുള്ള യു എ ഇ എക്‌സ്‌ചേഞ്ചിന്, ഖത്വറിലെ ഉപഭോക്താക്കളുടെ ഓണ്‍ ലൈന്‍ റെമിറ്റന്‍സ് കുറ്റമറ്റതും സുരക്ഷിതവുമാക്കാന്‍ സാധിക്കുമെന്നും എഡിസണ്‍ ഫെര്‍ണാണ്ടസ് കൂട്ടിച്ചേര്‍ത്തു.
ഇടപാടിന്റെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ എസ് എസ് എല്‍ എന്‍ക്രിപ്ഷന്‍ ഉള്‍പ്പെടെ മികച്ച സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടപാടിന്റെ പുരോഗതി അറിയാനും അവസാനത്തെ അഞ്ച് ഇടപാടുകളുടെ വിവരങ്ങള്‍ അറിയാനും സൗകര്യമുണ്ട്. ഖത്വറിലെ ബേങ്കുകള്‍ നല്‍കിയിട്ടുള്ള ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമടക്കാനാകും. ഉപഭോക്താക്കള്‍ക്ക് www.uaeexchange.com/qat/ എന്ന വെബ് സൈറ്റിലൂടെ ഓണ്‍ ലൈന്‍ റെമിറ്റന്‍സ് ചാനലില്‍ പ്രവേശിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here