കോണ്‍ഗ്രസ് നേതാവ് കാലുമാറി; ചപ്പാരപ്പടവില്‍ ഇടതുമുന്നണിക്ക് അട്ടിമറി വിജയം

Posted on: November 20, 2015 5:42 am | Last updated: November 20, 2015 at 12:42 am
SHARE

കണ്ണൂര്‍: ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് തെിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അട്ടിമറി വിജയം. വോട്ടെടുപ്പ് വേളയില്‍ എല്ലാവരുടെയും പ്രതീക്ഷകളെ തകര്‍ത്ത് ഐ ഗ്രൂപ്പ് ഇടതിനൊപ്പം ചേര്‍ന്നതോടെയാണ് പഞ്ചായത്ത് ഭരണം എല്‍ ഡി എഫ് കൈപ്പിടിയിലൊതുക്കിയത്. യു ഡി എഫിന് പത്തും എല്‍ ഡി എഫിന് എട്ടും അംഗങ്ങള്‍ ഉണ്ടായിരുന്ന ചപ്പാരപ്പടവ് പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ നിന്ന് വിജയിച്ച കോണ്‍ഗ്രസ് ഐ വിഭാഗം നേതാവ് സജി ഓതറ അവസാന നിമിഷം എല്‍ ഡി എഫിനൊപ്പം ചേരുകയും എല്‍ ഡി എഫ് സജ+ിയെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു. ഇരുമുന്നണിക്കും ഒമ്പത് അംഗങ്ങള്‍ വീതം വോട്ട് ചെയ്തതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് സജി ഓതറ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
ചപ്പാരപ്പടവ് പഞ്ചായത്തില്‍ കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം ഉടലെടുത്തിരുന്നു. രണ്ടര വര്‍ഷം വീതം കോണ്‍ഗ്രസും ലീഗും പ്രസിഡന്റ് സ്ഥാനം വീതിച്ചെടുക്കാന്‍ തീരുമാനിച്ചിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് കാവലും ഏര്‍പ്പെടുത്തിയിരുന്നു. എല്‍ ഡി എഫിലെ മനു തോമസാണ് സജിയുടെ പേര് നിര്‍ദേശിച്ചത്. സി പി എമ്മിലെ ജയിംസ് പുറപ്പോക്കര പിന്താങ്ങി. തുടര്‍ന്നാണ് വോട്ടെടുപ്പും നറുക്കെടുപ്പും നടന്നത്.
അതേസമയം പാര്‍ട്ടി വിപ്പ് ലംഘിച്ച് സി പി എമ്മിനൊപ്പം നിന്ന് പ്രസിഡന്റായ സജി ഓതറയെ കൂറുമാറ്റ നിയമപ്രകാരം അയോഗ്യനാക്കാന്‍ പഞ്ചായത്ത് വരണാധികാരിക്കും തിര ഞ്ഞെടു പ്പ് കമ്മീഷനും കത്ത് നല്‍കിയതായി ഡി സി സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറ ഞ്ഞു. സജി ഓതറയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായും ഡി സി സി പ്രസിഡണ്ട് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here