ഭീകരവാദം ഇസ്‌ലാമിന് അന്യം: സമസ്ത മുശാവറ

Posted on: November 19, 2015 10:29 am | Last updated: November 19, 2015 at 10:29 am
SHARE

കല്‍പ്പറ്റ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ധിച്ചു വരുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ സമാധാന ജീവിതത്തിന് ഭീഷണിയാണെന്നും ശാന്തിയും സമാധാനവും മുഖമുദ്രയായ ഇസ്‌ലാമിന്റെ പേരില്‍ തീവ്രവാദവും ഭീകരവാദവും ആരോപിക്കപ്പെടുന്നത് ഖേദകരമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ മുശാവറ വ്യക്തമാക്കി.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ഇസ്‌ലാമിക വിരുദ്ധരുടെ കരങ്ങളുണ്ടോ എന്ന് ന്യായമായും സംശയിക്കേണ്ടിരികുന്നുവെന്നും മുശാവറ വിലയിരുത്തി. അടുത്ത മാസം ആദ്യവാരത്തില്‍ ജില്ലയിലെ മുഴുവന്‍ പണ്ഡിതരേയും പങ്കെടുപ്പിച്ച് വിപുലമായ പണ്ഡിതം സംഗമം നടത്താനും സംഘടനാ പ്രവര്‍ത്തനം സജീവമാക്കാനും തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് പി ഹസന്‍ മൗലവി ബാഖവി അധ്യക്ഷത വഹിച്ചു.
ജില്ലാ ഉപാധ്യക്ഷന്‍ എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ കെ മുഹമ്മദലി ഫൈസി, യു കെ എം അഷ്‌റഫ് സഖാഫി കാമിലി, മുഹമ്മദ് സഖാഫി കാമിലി ചെറുവേരി, കെ ടി കുഞ്ഞിമൊയ്തീന്‍ സഖാഫി മാണ്ടാട്, പി അബ്ദുല്ല അഹ്‌സനി, ഇബ്‌റാഹീം സഖാഫി കോട്ടൂര്‍, സൈദ് ബാഖവി കല്ലൂര്‍, ഹൈദര്‍ സഖാഫി വെള്ളമുണ്ട, ഇസ്മാഈല്‍ സഖാഫി റിപ്പണ്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. വര്‍ക്കിംഗ് സെക്രട്ടറി ഹംസ അഹ്‌സനി ഓടപ്പള്ളം നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here