ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കേണ്ടെന്ന നിലപാടില്‍ മാറ്റമില്ല: വിദ്യഭ്യാസമന്ത്രി

Posted on: November 18, 2015 5:21 pm | Last updated: November 18, 2015 at 10:44 pm
SHARE

abdurab0തിരുവനന്തപുരം:ക്ലാസിനുള്ളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കേണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്നു വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്. സോഷ്യല്‍ മീഡിയയിലെ അഭിപ്രായ പ്രകടനങ്ങളോടു പ്രതികരിക്കാനില്ല. തന്റെ പ്രസ്താവന ശരിതെറ്റുകള്‍ സമൂഹം തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ഥികള്‍ വ്യത്യസ്ത കസേരകളില്‍ ഇരിക്കുന്നതിനോട് എതിര്‍പ്പില്ല. എന്നാല്‍, ഒരുമിച്ചിരിക്കുന്നതിനോട് വ്യക്തിപരമായും വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിലും തനിക്ക് യോജിപ്പില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. കോഴിക്കോട് ഫറൂഖ് കോളജില്‍ ഒന്നിച്ചിരുന്നെന്നാരോപിച്ച് വിദ്യാര്‍ഥിയെ പുറത്താക്കിയ സംഭവത്തെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.

LEAVE A REPLY

Please enter your comment!
Please enter your name here