അപകടത്തില്‍ മാതാപിതാക്കള്‍ നഷ്ടമായ കുഞ്ഞിനെ നാട്ടിലേക്ക് കൊണ്ടുപോയി

Posted on: November 16, 2015 8:43 pm | Last updated: November 16, 2015 at 8:43 pm
SHARE

imageഅല്‍ ഐന്‍: അല്‍ഐനില്‍ നടന്ന വാഹനാപകടത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞ് നാട്ടിലേക്ക് മടങ്ങി. അപകടത്തില്‍ മരിച്ച പിതാവ് പൃഥ്വിരാജിന്റെ മാതാപിതാക്കളായ രാജേന്ദ്രനും പളനിയമ്മാളുമാണ് എട്ടുമാസം പ്രായമുള്ള വിപിനെയുംകൊണ്ട് സ്വദേശമായ തമിഴ്‌നാട്ടിലേക്ക് മടങ്ങിയത്. സപ്തംബര്‍ 26ന് വാഹനാപകടം നടക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന വിപിന്‍ പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ആഴ്ചകളോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കുഞ്ഞിനെ രാജേന്ദ്രനും പളനിയമ്മാളും നാട്ടില്‍നിന്നെത്തി ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് നാട്ടിലേക്ക് കൊണ്ടുപോയത്.

LEAVE A REPLY

Please enter your comment!
Please enter your name here