സിറിയയിലെ ഐഎസ് കേന്ദ്രങ്ങളില്‍ ഫ്രഞ്ച് ബോംബാക്രമണം

Posted on: November 16, 2015 6:55 am | Last updated: November 16, 2015 at 6:13 pm
SHARE

french fighter jetsഡമാസ്‌കസ്: പാരീസില്‍ 129 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെ സിറിയയിലെ ഐ എസ് കേന്ദ്രങ്ങളില്‍ ഫ്രഞ്ച് ബോംബാക്രമണം. റാഖയിലെ ഐസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ഫ്രഞ്ച് യുദ്ധവിമാനങ്ങള്‍ നിറയൊഴിച്ചത്. 20 ബോംബുകള്‍ ഇവിടെ വര്‍ഷിച്ചതായി ഫ്രഞ്ച് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഐസ് കമാന്‍ഡ് സെന്റര്‍, ആയുധപ്പുര, പരിശീലന ക്യാമ്പ് എന്നിവ ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണത്തെ തുടര്‍ന്ന് മേകലയില്‍ ഇലക്ട്രിസിറ്റി, ജല വിതരണ സംവിധാനങ്ങള്‍ താറുമാറായി. അതേസമയം, ആളപായമുള്ളതായി റിപ്പോര്‍ട്ടുകളില്ല.

പത്ത് ഫൈറ്റര്‍ ബോംബറുകള്‍ അടക്കം 12 യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയത്. യുഎസ് സൈന്യവുമായി ചേര്‍ന്നായിരുന്നു ആക്രമണം. യുഎഇയില്‍ നിന്നും ജോര്‍ദാനില്‍ നിന്നുമാണ് യുദ്ധവിമാനങ്ങള്‍ പുറപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here