അജയ് തറയിലിനെതിരെ കെഎസ്‌യു പ്രമേയം

Posted on: November 12, 2015 9:13 pm | Last updated: November 12, 2015 at 9:13 pm

ajay tharayilകൊച്ചി: അജയ് തറയിലിനെതിരെ കെഎസ്‌യു പ്രമേയം. കെഎസ്‌യു എറണാകുളം ജില്ലാ സെക്രട്ടറി ടിറ്റോ ആന്റണിയെ പരാജയപ്പെടുത്തിയത് അജയ് തറയിലെന്ന് പ്രമേയം.ബഹുജനാടിത്തറയില്ലാതെ ഗ്രൂപ്പിന്റെ മാത്രം ബലത്തില്‍ നേതാവായ ഇദ്ദേഹത്തിന് വീണ്ടും സ്ഥാനമാനങ്ങള്‍ നല്‍കരുത്.
അജയ് തറയിലിനെ പോലുള്ളവര്‍ റിബല്‍ സ്ഥാനാര്‍ത്ഥികളെ സ്‌പോണ്‍സര്‍ ചെയ്യുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു. സിന്ദാബാദ് വിളിക്കാനും കല്ലെറിയാനും തല്ലുകൊള്ളാനുമുള്ള റോബോട്ടുകളാണ് കെഎസ്‌യുക്കാരെന്ന് ആരും കരുതേണ്ടതില്ലെന്നും പ്രമേയം പറയുന്നു.