National
കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. പിന്നാലെ കേന്ദ്രമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്നു ഒരു കമ്പനിയുടെ ഉത്പന്നത്തിന്റെ പ്രചാരണവും ട്വീറ്റ് ചെയ്തു. മന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടിനെ പിന്തുടരുന്നവരില്‍ ചിലരാണ് ഹാക്കിംഗിനെക്കുറിച്ച് വിവരം നല്‍കിയത്. പിന്നാലെ ഹാക്കിംഗിനെക്കുറിച്ച് വിവരം നല്‍കിയവര്‍ക്കു നന്ദി പറഞ്ഞുകൊണ്ട് നിര്‍മല സീതാരാമന്‍ ട്വീറ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----