Connect with us

Ongoing News

മഴയും ഇടിമിന്നലും: ചെന്നൈയിന്‍-നോര്‍ത്ത് ഈസ്റ്റ് മത്സരം നിര്‍ത്തിവച്ചു

Published

|

Last Updated

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സി-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി മത്സരം മഴമൂലം നിര്‍ത്തിവച്ചു. കനത്ത മഴയും ഇടിമിന്നലുമുണ്ടായതോടെയാണ് കളി താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. മത്സരം 25 മിനിറ്റ് മാത്രമാണ് കളിക്കാന്‍ സാധിച്ചത്. ആര്‍ക്കും ഇതേവരെ ഗോള്‍ നേടാന്‍ കഴിഞ്ഞിട്ടില്ല.

നിലവില്‍ ഐഎസ്എല്ലില്‍ ആറ്, ഏഴ് സ്ഥാനങ്ങളിലാണ് യഥാക്രമം ചെന്നൈയിന്‍, നോര്‍ത്ത് ഈസ്റ്റ് ടീമുകള്‍. കളി ഉപേക്ഷിച്ചാല്‍ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കും.

Latest