Connect with us

Kerala

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഒരാള്‍ മരിച്ചു

Published

|

Last Updated

കോട്ടയം: പാലായില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. പാലാ സ്വദേശി പന്തലാനിക്കല്‍ ജോയിയാണ് മരിച്ചത്. ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു അപകടം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ജോയി മരിച്ചിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും എത്തി തീയണച്ച ശേഷമാണ് മൃതദേഹം പുറത്തെടുത്തത്.

---- facebook comment plugin here -----

Latest