തൃശൂരില്‍ വാന്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് ഏഴ് മരണം

Posted on: November 6, 2015 12:14 pm | Last updated: November 6, 2015 at 4:11 pm
SHARE

THRISSURE ACCIDENT

തൃശൂര്‍: തൃശൂര്‍ പുതുക്കാട് ടാറ്റ സുമോ വാന്‍ റോഡരികിലെ വെള്ളക്കെട്ടിലേയ്ക്ക് മറിഞ്ഞ് കുടുംബത്തിലെ ആറ് പേരടക്കം ഏഴ് പേര്‍ മരിച്ചു. പാലക്കാട് ആലത്തൂര്‍ കാട്ടുശ്ശേരി പുതുശ്ശേരിക്കുളം വീട്ടില്‍ ഇസ്മയിൽ, ഭാര്യ ഹവ്വാ ഉമ്മ, മകന്‍ ഇസ്ഹാഖ്, ഇസ്ഹാഖിന്‍െറ ഭാര്യ ഹഫ്സത്ത്, ഇവരുടെ മക്കള്‍ ഇര്‍ഫാന, ഇസ്ഹാഖിന്‍െറ ഭാര്യാ സഹോദരന്‍ മന്‍സൂര്‍, ഡ്രൈവ്രര്‍ കൃഷ്ണപ്രസാദ് എന്നിവരാണ് മരിച്ചത്.  ഇസ്ഹാഖിന്‍െറ മറ്റൊരു മകന്‍ ഹിജാസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുക്കാട് നന്തിക്കരയില്‍ വെള്ളിയാഴ്ച പുലര്ച്ചെ നാലരയോടെയായിരുന്നു അപകടം.

ഖത്തറിൽ നിന്ന് മടങ്ങി വരിയകായിരുന്ന ഇസ്ഹാഖിെന നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും കൂട്ടി മടങ്ങുകയായിരുന്നു ഇവർ. നന്തിക്കരയില്‍ ദേശീയപാതക്കടുത്ത് മണ്ണെടുത്തുണ്ടായ വലിയ കുഴിയിലേക്കാണ്  ടാറ്റാ സുമോ മറിഞ്ഞത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഏറെ നേരത്തെ രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here