കേരള ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ വിജയം

Posted on: November 4, 2015 9:04 pm | Last updated: November 5, 2015 at 12:46 pm
SHARE

isl1കൊച്ചി: ഐഎസ്എല്ലില്‍ പൂനെ സിറ്റിയ്‌ക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. മറുപടി ഇല്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് പൂനയെ തകര്‍ത്തത്. കേരളത്തിനായി ക്രിസ് ഡാഗ്‌നലും സാഞ്ചസ് വാട്ടും ഗോളുകള്‍ നേടി. ജയത്തോടെ എട്ട് പോയിന്റുമായി കേരളം ഏഴാം സ്ഥാനത്തെത്തി. പരിശീലക സ്ഥാനം ടെറി ഫെലാന്‍ ഏറ്റെടുത്തതിനു ശേഷമുള്ള ജയമാണിത്.
45 ആം മിനുട്ടിലാണ് ക്രിസ് ഡാഗ്‌നല്‍ ബ്ലാസ്‌റ്റേഴ്‌സിനായി ആദ്യ ഗോള്‍ നേടിയത്. 60 ആം മിനുട്ടില്‍ സാഞ്ചസ് വാട്ടും രണ്ടാമത്തെ ഗോള്‍ നേടി. ഐഎസ്എല്‍ പട്ടികയില്‍ ഏറ്റവും പിന്നിലായി പോയ കേരളാബ്ലാസ്‌റ്റേഴ്‌സ് ലീഗിലെ മുന്‍നിരക്കാര്‍ക്കെതിരെ മികച്ച പോരാട്ടമാണ് കാഴ്ചവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here