തെലങ്കാനയില്‍ മുന്‍ കോണ്‍ഗ്രസ് എം പിയുടെ വീട്ടില്‍ തീപിടുത്തം; മരുമകളടക്കം നാലു മരണം

Posted on: November 4, 2015 10:06 am | Last updated: November 4, 2015 at 3:26 pm

warangal-congress-mp_HOUSEവാറങ്കല്‍: തെലങ്കാനയിലെ വാറങ്കലില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സിരിസില രാജയ്യയുടെ വീട്ടില്‍ തീപിടുത്തത്തില്‍ നാല് മരണം. മരുമകളും മൂന്ന് കൊച്ചുമക്കളും അപകടത്തില്‍ മരിച്ചു. മരുമകള്‍ സാരിക (32), സാരികയുടെ മക്കളായ അഭിനവ് (7), അയന്‍ (4), ശ്രിയന്‍ (2) എന്നിവരാണ് മരിച്ചത്. രാജയ്യയുടെ മകന്‍ അനിലിന്റെ ഭാര്യയാണ് സാരിക.
ഇന്നലെ രാത്രിയായിരുന്നു അപകടം. ഗ്യാസ് ചോര്‍ച്ചയെത്തുടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
വാറങ്കലില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശം സമര്‍പ്പിക്കാനിരിക്കുകയാണ് രാജയ്യ. 2002ലായിരുന്നു സാരികയും അനിലും വിവാഹിതരായത്. കഴിഞ്ഞ വര്‍ഷം ഭര്‍ത്താവിനെതിരെ സാരിക കേസ് നല്‍കുകയും രാജയ്യയുടെ വീടിന് മുന്നില്‍ കുട്ടികളുമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. അനിലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നായിരുന്നു സാരികയുടെ ആരോപണം.