ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പ്: കോടിയേരി

Posted on: November 2, 2015 10:59 am | Last updated: November 2, 2015 at 4:04 pm
SHARE

kodiyery

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വിജയം സുനിശ്ചിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അരുവിക്കരയിയല്‍ ചക്കവീണ് മുയല്‍ചത്തെന്ന് കരുതി എപ്പോഴും ആവര്‍ത്തിക്കില്ല. തിരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ ഭാവിതന്നെ അനിശ്ചിത്വത്തിലാണ്. ഫലപ്രഖ്യാപനം വരുന്നതോടെ മന്ത്രിസഭ തന്നെ രാജിവയ്‌ക്കേണ്ടിവരും. ഉമ്മന്‍ചാണ്ടിയുടെ ഭാവിയും സുരക്ഷിതമല്ല. മാണി രാജിവയ്ക്കുന്നില്ലെങ്കില്‍ പുറത്താക്കാന്‍ ധൈര്യം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി മുന്നേറ്റമുണ്ടാക്കാനാണ് വെള്ളാപ്പള്ളിക്കൊപ്പം ചേരാന്‍ ശ്രമിച്ചത്. ഇപ്പോള്‍ ആ ബന്ധം ബാധ്യതയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് സിപിഎം പി ബി അംഗം എം എ ബേബിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here