തിരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ അന്ത്യം: പിണറായി; സ്വപ്‌നം എല്ലാവര്‍ക്കും കാണാം: സുധീരന്‍

Posted on: November 2, 2015 10:39 am | Last updated: November 3, 2015 at 9:54 am
SHARE

sudheeran-pinarayiകണ്ണൂര്‍: യുഡിഎഫ് സംവിധാനത്തിന്റെ അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പാകും ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പെന്ന് സിപിഎം പിബി അംഗം പിണറായി വിജയന്‍. കണ്ണൂര്‍ ചേരിക്കല്‍ ജൂനിയര്‍ ബേസിക് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തിരഞ്ഞെടുപ്പോടെ യുഡിഎഫ് ശിഥിലമാകും. കരാര്‍ ഉറപ്പിക്കാന്‍ വിദഗ്ധനായ വെള്ളാപ്പള്ളി നടേശന്‍ തന്റെ ഭാഗം ഭദ്രമാക്കിയിട്ടുണ്ടെന്നും ബാക്കി കാര്യങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷം പറയാമെന്നും പിണറായി പറഞ്ഞു.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പോടെ യുഡിഎഫ് ശിഥിലമാകുമെന്ന് പറഞ്ഞ പിണറായിക്ക് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ രംഗത്തെത്തി. യുഡിഎഫ് തകരുമെന്ന് സ്വപ്‌നം കാണാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും പിണറായിയുടേത് ദിവാസ്വപ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടും. എളമരം കരീമിനെ ചക്കിട്ടപ്പാറ ഖനനുമതിക്കേസില്‍ നിന്ന് ഒഴിവാക്കനുള്ള തീരുമാനം അത്ഭുതകരമാണ്. ഇതുസംബന്ധിച്ച പ്രതികരണം പിന്നീട് നടത്താമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here