സാംസ്‌കാരിക ഉന്നമനത്തിന് സമന്വയ വിദ്യാഭ്യാസം അനിവാര്യം: കാന്തപുരം

Posted on: October 30, 2015 12:10 am | Last updated: October 30, 2015 at 12:10 am
SHARE

kanthapuramജുബൈല്‍. വര്‍ധിച്ചുവരുന്ന മൂല്യച്യുതിക്കും സാംസകാരിക അപചയത്തിനും സമന്വയവിദ്യാഭ്യാസത്തിലൂടെ മാത്രമേ പരിഹാരം കാണാന്‍ കഴിയൂവെന്ന് അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ആഗോളതലത്തില്‍ നടക്കുന്ന ഭീകരതീവ്രവാദ പ്രവര്‍ത്തങ്ങളില്‍ പങ്കാളികളാവുന്നവര്‍ വിവേകശൂന്യരും വിദ്യാഭ്യാസമില്ലാത്തവരുമാണ്. ശരിയായ മതവിജ്ഞാനം ലഭിക്കാത്തവരും ഭൗതിക വിദ്യാഭ്യാസം മാത്രം നേടിയവരുമാണ് ലോകത്ത് വര്‍ധിച്ചു വരുന്ന ഭീകര, തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്. കേരളത്തിലെ മതപണ്ഡിതന്‍മാരുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടലുകളാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ വ്യാപിക്കാതിരിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഹ്രസ്വ സന്ദര്‍ശത്തിന് സൗദിയിലെത്തിയ കാന്തപുരത്തിന് ജുബൈല്‍ പ്രവാസികള്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമന്വയ വിദ്യാഭ്യാസത്തിന്റ വിജയമാതൃക ലോകത്തിന് സമര്‍പിച്ച മര്‍കസിന്റെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസി സമൂഹം നല്‍കിയ സഹകരണത്തിന് നന്ദി പറഞ്ഞ കാന്തപുരം ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി സഹജീവികളുടെ കണ്ണീരൊപ്പാനും, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി ഭാവി തലമുറയുടെ ഭാവി ഭാസുരമാക്കാനും, മാതൃകാജീവിതം നയിച്ച് പാരത്രീക ജീവിതം ധന്യമാക്കാനും പ്രവാസികളോട് അഭ്യര്‍ഥിച്ചു.

മര്‍കസ് വൈസ് ചാന്‍സ്‌ലര്‍ ഡോ. ചുള്ളിക്കോട് ഹുസൈന്‍ സഖാഫി, മര്‍കസ് ഡയരക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, സക്കരിയ സി ഇ ഒ അല്‍ മുസൈന്‍, അബ്ദുല്‍ കരീം ഖാസിമി സംബന്ധിച്ചു. ഖമറുദ്ദീന്‍ മംഗലാപുരം പരിപാടി നിയന്ത്രിച്ചു. ശരീഫ് മണ്ണൂര്‍ സ്വാഗതവും കാസിം പുളിഞ്ഞാല്‍ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here