ആര്‍ എസ് സി ജാമിഅ സെക്ടര്‍ സാഹിത്യോല്‍സവ് സമാപിച്ചു

Posted on: October 24, 2015 5:47 pm | Last updated: October 24, 2015 at 5:47 pm
SHARE

sahithyolsavജിദ്ദ: ആര്‍ എസ് സി ജാമിഅ സെക്ടര്‍ സാഹിത്യോല്‍സവ് ജിദ്ദയില്‍ പ്രൗഢമായി സമാപിച്ചു. സെക്ടര്‍ ചെയര്‍മാന്‍ നൗഫല്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ രാവിലെ 9മണിക്ക് ഐ സി എഫ് മിഡില്‍ ഈസ്റ്റ് സെക്രട്ടറി മുജീബ് എ ആര്‍ നഗര്‍ ഉദ്ഘാടനം ചെയ്തു. നാല് വേദികളിലായി നടന്ന 49 മത്സര ഇനങ്ങളില്‍ വിവിധ യൂനിറ്റുകളില്‍ നിന്നുള്ള 150 പ്രതിഭകള്‍ മാറ്റുരച്ചു.

മാപ്പിളപ്പാട്ട്, സംഘഗാനം, കഥപറയല്‍ തുടങ്ങിയ സ്‌റ്റേജ് മത്സരങ്ങള്‍ക്ക് പുറമെ ഗണിതകേളി, ഡിജിറ്റല്‍ ഡിസൈനിംഗ്, ക്വിസ്, വിവിധ രചനകള്‍ എന്നിവ മത്സരങ്ങള്‍ക്ക് തിളക്കമായി. 177 പോയിന്റുകള്‍ നേടി മദായിന്‍ ഫഹദ് യൂനിറ്റ് ഓവറോള്‍ ചാമ്പ്യന്‍മാരായി. കിലോ10, മഹ്ജര്‍ യൂനിറ്റുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.വൈകുന്നേരം നടന്ന സമാപന സമ്മേളനം ഐ സി എഫ് മഹ്ജര്‍ സര്‍ക്കിള്‍ പ്രസിഡണ്ട് അബ്ദുന്നാസര്‍ അന്‍വരി ഉദ്ഘാടനം ചെയ്തു. സോണ്‍ നേതാക്കളായ അലി ബുഖാരി, കെ പി എസ് തങ്ങള്‍ പ്രസംഗിച്ചു

വിജയികള്‍ക്കുള്ള ട്രോഫികള്‍ ആര്‍ എസ് സി മുന്‍ നാഷണല്‍ നേതാക്കളായ അഷ്‌റഫ് കൊടിയത്തൂര്‍, ഖലീല്‍ റഹ്മാന്‍ വിതരണം ചെയ്തു. ആര്‍ എസ് സി സൗദി നാഷണല്‍ ഓര്‍ഗനൈസിംഗ് കണ്‍വീനര്‍ ബഷീര്‍ അഷ്‌റഫി വിദ്യാര്‍തഥികളുമായി സംവദിച്ചു. ജനറല്‍ കണ്‍വീനര്‍ ഷൗക്കത്തലി മാസ്റ്റര്‍ താനൂര്‍ സ്വാഗതവും രിസാല കണ്‍വീനര്‍ ആശിഖ് ശിബിലി അരീക്കോട് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here