കാശ്മീര്‍ എം എല്‍ എ എഞ്ചിനീയര്‍ റഷീദിന് നേരെ കരിഓയില്‍ ആക്രമണം

Posted on: October 19, 2015 7:37 pm | Last updated: October 20, 2015 at 9:31 am
SHARE

attackന്യൂഡല്‍ഹി: എം എല്‍ എ ഹോസ്റ്റലില്‍ ബീഫ് പാര്‍ട്ടി നടത്തിയതിനെ തുടര്‍ന്ന് നിയമസഭയില്‍ വെച്ച് മര്‍ദ്ദനമേറ്റ കാശ്മീര്‍ എം എല്‍ എ എഞ്ചിനീയര്‍ റഷീദിന് നേരെ ഡല്‍ഹിയില്‍ ഹിന്ദുസേനയുടെ കരിമഷി ആക്രമണം. പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി പുറത്തേക്ക് വരുമ്പോഴാണ് അദ്ദേഹത്തിന് നേരെ കരിമഷി ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

തനിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് ഭ്രാന്താണെന്നും ഒരു എഞ്ചിനീയര്‍ റഷീദിന് നേര്‍ക്ക് മഷി ഒഴിച്ചതുകൊണ്ട് ഒന്നും മാറില്ലെന്നും പിന്നീട് അദ്ദേഹം പ്രതികരിച്ചു. പാകിസ്താനിലെ താലിബാന്‍ വല്‍ക്കരണത്തെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ എന്താണ് സംഭവിക്കുന്നതെന്ന് കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പശുവിനെ കടത്തിയെന്നാരോപിച്ച് ജനക്കൂട്ടം മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ച ഷാഹിദ് അഹമ്മദിന്റെ സഹോദരനും മറ്റ് മൂന്നുപേരും എം എല്‍ എയുടെ കൂടെയുണ്ടായിരുന്നു. ഇവര്‍ക്ക് നേരെയും മഷിപ്രയോഗമുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here