മുസ് ലീം ജമാഅത്ത് രൂപവത്ക്കരണം: ചെര്‍പ്പുളശേരി സോണ്‍ ശില്‍പ്പശാല 25ന്

Posted on: October 19, 2015 10:07 am | Last updated: October 19, 2015 at 10:07 am
SHARE

ചെര്‍പ്പുളശേരി: മുസ് ലീം ജമാഅത്ത് രുപ വത്ക്കരണത്തിനും എസ് വൈ എസ് പുനസംഘടനക്ക് വേണ്ടിയുള്ള ചെര്‍പ്പുളശേരി സോണ്‍ ഇലക്ഷന്‍ ഡയക്ടറേറ്റ് അംഗങ്ങള്‍ക്കുള്ള ശില്‍പശാല 25ന് വൈകീട്ട് മൂന്നിന് മര്‍ക്‌സ് ഹാദിയ്യ കോളജില്‍ നടക്കും. മെമ്പര്‍ഷിപ്പ് ക്യംപ് യിനും അപ് ലോഡിംഗിനും ശേഷം നവംബര്‍ ഒന്ന് മുതല്‍ തുടങ്ങുന്ന മുസ് ലീം ജമാഅത്ത് യൂനിറ്റ് രൂപ വത്ക്കരണങ്ങള്‍ക്കും എസ് വൈ എസ് പുനസംഘടനക്കുള്ള ഇ ഡി അംഗങ്ങള്‍ക്കുള്ള പരീക്ഷണത്തിന് എസ് വൈ എസ് ജില്ലാ സംഘടന കാര്യസെക്രട്ടറി സുലൈമാന്‍ ചുണ്ടമ്പറ്റ നേതൃത്വം നല്‍കും. ഇത് സംബന്ധമായി ചേര്‍ന്ന സോണ്‍ എക്‌സി ക്യൂട്ടീവ് യോഗത്തില്‍ അലി സഖാഫി് മഠത്തിപ്പറമ്പ് അധ്യക്ഷത വഹിച്ചു. ഉമര്‍ സഖാഫി വീരമംഗലം മെമ്പര്‍ഷിപ്പ് ക്യംപ് യിന്‍ അവലോകനത്തിന് നേതൃത്വം നല്‍കി. സോണ്‍തല എസ് വൈ എസ് പുനസംഘടനക്കുള്ള 14 അംഗങ്ങളുള്ള ആര്‍ ഒ മാരെ തിരഞ്ഞെടുത്തു. നവംബര്‍ ഒന്നിന് ചെര്‍പ്പുളശേരി മര്‍ക്‌സ് ഹാദിയ്യ ഓഡിറ്റോറിയത്തില്‍ നേതൃ പരിശീലന ക്യാംപിന് അന്തിമരൂപം നല്‍കി. ഇബ്രാഹിം സഖാഫി മോളൂര്‍, ഖാദര്‍ സഖാഫി പൂതക്കാട്, കബീര്‍ മാസ്റ്റര്‍ ആറ്റാശേരി, അഡ്വ സൈതലവി, മുഹമ്മദ് സാഹിബ്ബ് ആയത്താച്ചിറ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here