പശുവിനെ കടത്തിയെന്നാരോപിച്ച് ഹിമാചലില്‍ ഒരാളെ അടിച്ചുകൊന്നു

Posted on: October 16, 2015 6:53 pm | Last updated: October 18, 2015 at 11:17 am
SHARE

crimearrst570നഹാന്‍: ഹിമാചല്‍ പ്രദേശിലെ നഹാനില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് ഒരാളെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. ഉത്തര്‍പ്രദേശുകാരനായ നുഐമിന്‍ ആണ് ചൊവ്വാഴ്ച്ച കൊല്ലപ്പെട്ടത്. നഹാനില്‍ നിന്ന് 37 കിലോമീറ്റര്‍ അകലെ പശുക്കളുമായി ഒരാള്‍ എത്തിയിട്ടുണ്ടെന്നറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും ഗുരുതരമായി പരിക്കേറ്റ് മരണത്തിന്റെ വക്കിലായിരുന്നു നുഐമാന്‍. ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ ഇയാള്‍ മരണപ്പെടുകയായിരുന്നു. ട്രക്കില്‍ ഒപ്പമുണ്ടായിരുന്ന മറ്റ് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഗോവധ നിരോധനം നിലവിലുള്ള സംസ്ഥാനമാണ് ഹിമാചല്‍പ്രദേശ്. ഗോവധ നിരോധ നിയമം എട്ട്, 11 വകുപ്പുകള്‍ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബജറംഗദള്‍ പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. കൊലയില്‍ ബജറംഗദള്‍ പ്രവര്‍ത്തകരുടെ പങ്ക് അന്വേഷിച്ച് വരികയാണെന്ന് പോലീസ് സൂപ്രണ്ട് സൗമ്യ സാംബശിവന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here