കോഴിക്കോട്ട് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപ്പിടിച്ചു

Posted on: October 16, 2015 3:43 pm | Last updated: October 18, 2015 at 11:17 am
SHARE

ksrtcകോഴിക്കോട്: കോഴിക്കോട് മാവൂര്‍ റോഡില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപ്പിടിച്ചു.നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറത്തേക്ക് വന്ന ബസാണ്് മാവൂര്‍ റോഡില്‍ അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് മതില്‍ തകര്‍ത്ത് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്. പത്ത് മിനിറ്റോളം ബസ് റോഡില്‍ നിന്ന് കത്തി. മതിലിന്റെ സമീപം ട്രാന്‍സ്‌ഫോര്‍മര്‍ ഉണ്ടായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് വൈദ്യുതി ഓഫാക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. റോഡിലെ ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചതും കൂടുതല്‍ അപകടമുണ്ടാകാതിരിക്കാന്‍ സഹായകമായി. ഇന്ധന ടാങ്കിന് തീ പിടിക്കാതിരുന്നതും വന്‍ ദുരന്തം ഒഴിവാക്കി.