ഐഎസ്എല്ലില്‍ ഗോവയ്ക്കു രണ്ടാം ജയം

Posted on: October 15, 2015 9:35 pm | Last updated: October 15, 2015 at 9:35 pm
SHARE

goaപനാജി: ഐഎസ്എല്‍ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഗോവയ്ക്കു തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഗോവ ജയിച്ചത്. ഈ സീസണിലെ ഗോവയുടെ രണ്ടാം ജയമാണിത്. മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റില്‍ ഡാഡ്‌സീയിലൂടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ആദ്യം ഗോള്‍ നേടിയത്. 28-ാം മിനിറ്റില്‍ ജോനാഥാന്‍ ലൂക്കായിലൂടെ ഗോവ ഗോള്‍ മടക്കി.

പിന്നീട് 30-ാം മിനിറ്റിലും 70-ാം മിനിറ്റിലും ഗോവ ഗോളുകള്‍ നേടി. മുപ്പതാം മിനിറ്റില്‍ റിനാല്‍ഡോ ഡാ ക്രൂസും 70-ാം മിനിറ്റില്‍ ഡീസായുമാണ് ഗോളുകള്‍ നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here