ഷൊയ്ബ് മാലിക്കിനു ഇരട്ട സെഞ്ചുറി; പാക്കിസ്ഥാന്‍ കൂറ്റന്‍ സ്‌കോറിലേയ്ക്ക്‌

Posted on: October 14, 2015 5:10 pm | Last updated: October 16, 2015 at 12:24 am
SHARE
Malik-650x365
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ഷൊയ്ബ് മാലിക്ക ബൗണ്ടറി നേടുന്നു

അബുദാബി: ടെസ്റ്റ് ക്രിക്കറ്റിലേയ്ക്കുള്ള മടങ്ങി വരവ് ഇരട്ട സെഞ്ചുറിയോടെ ആഘോഷമാക്കിയ ഷൊയ്ബ് മാലിക്കിന്റെ മികവില്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ പാക്കിസ്ഥാന്‍ കൂറ്റന്‍ സ്‌കോറിലേയ്ക്ക്. രണ്ടാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ പാക്കിസ്ഥാന്‍ 499/4 എന്ന ശക്തമായ നിലയിലാണ്. 231 റണ്‍സോടെ ക്രീസിലുള്ള മാലിക്കിനു കൂട്ടായി 107 റണ്‍സ് നേടിയ ആസാദ് ഷെഫീഖുമുണ്ട്.

24 ബൗണ്ടറിയും മൂന്ന് സിക്‌സും മാലിക്കിന്റെ ഇന്നിംഗ്‌സില്‍ ഇതുവരെ പിറന്നു. ഷെഫീഖ്-മാലിക് സഖ്യം അഞ്ചാം വിക്കറ്റില്‍ ഇതുവരെ 248 റണ്‍സ് നേടിയിട്ടുണ്ട്്. 10 ബൗണ്ടറികളുടെ സഹായത്തോടെയാണ് ഷെഫീഖ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 286/4 എന്ന നിലയിലാണ് പാക്കിസ്ഥാന്‍ രണ്ടാം ദിനം തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here