മലപ്പുറത്ത് കോണ്‍ഗ്രസിനെ പരിഹസിച്ച് പോസ്റ്റര്‍

Posted on: October 14, 2015 11:30 am | Last updated: October 14, 2015 at 11:30 am
SHARE

മലപ്പുറം: മലപ്പുറം നഗരസഭയില്‍ കോണ്‍ഗ്രസിന് സീറ്റ് കുറഞ്ഞതിനെ തുടര്‍ന്ന് നഗരത്തില്‍ പ്രശ്‌നത്തെ കളിയാക്കി പോസ്റ്റര്‍. മലപ്പുറം മുനിസിപ്പാലിറ്റിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 14 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ 13 സീറ്റായി കുറഞ്ഞതിനെ പരിഹസിച്ചാണ് അഭിനന്ദനമെന്ന തരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ പോസ്റ്റര്‍ ഇറങ്ങിയത്. നഗരസഭയിലെ മുണ്ടുപറമ്പ് ഒമ്പതാം വാര്‍ഡ് സീറ്റാണ് കോണ്‍ഗ്രസിന് സീറ്റ് വിഭജനത്തില്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞ തവണ ഈ സീറ്റില്‍ നിന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാജയപ്പെട്ടിരുന്നു. പകരം സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. സീറ്റ് നഷ്ടപ്പെട്ടതിന് കാരണം കോണ്‍ഗ്രസ് മലപ്പുറം മണ്ഡലം പ്രസിഡന്റാണെന്നും കാശ് വാങ്ങിയാണ് സീറ്റ് നല്‍കിയതെന്നും പോസ്റ്ററില്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഈ വിഷയം കോണ്‍ഗ്രസ് നേതൃത്വം നിഷേധിച്ചു.