പഞ്ചാബി എഴുത്തുകാരി ദലിപ് കൗര്‍ തിവാന പത്മശ്രി തിരിച്ചു നല്‍കുന്നു

Posted on: October 13, 2015 7:30 pm | Last updated: October 14, 2015 at 11:49 pm
SHARE

dalip-kaurചണ്ഡിഗഢ്: അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഫാസിസ്റ്റ് കടന്നുകയറ്റത്തിനെതിരെ എഴുത്തുകാരുടെ പ്രതിഷേധം തുടരുന്നു. പഞ്ചാബി എഴുത്തുകാരി ദിലിപ് കൗര്‍ തിവാനയാണ് പ്രതിഷേധത്തിന്റെ ഭാഗമായി പത്മശ്രി തിരിച്ചു നല്‍കാന്‍ തീരുമാനിച്ചത്. ബുദ്ധന്റെയും ഗുരുനാനാക്കിന്റെയും നാട്ടില്‍ 1984ല്‍ സിഖുകാര്‍ക്കും പിന്നീട് മുസ്‌ലിംകള്‍ക്കും എതിരെ നടന്ന കലാപങ്ങള്‍ സമൂഹത്തിനും രാജ്യത്തിനും അപമാനകരമാണെന്ന് അവര്‍ പറഞ്ഞു.

സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവരെ കൊലപ്പെടുത്തുന്നത് ലോകത്തിന് മുന്നില്‍ രാജ്യത്തിന് നാണക്കേടുണ്ടാക്കും. പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയ നയന്‍താര സെഹ്ഗാള്‍ ഉള്‍പ്പെടെയുള്ള എഴുത്തുകാര്‍ക്ക് ദലിപ് കൗര്‍ ദിവാന ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here