നിസാമിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

Posted on: October 9, 2015 2:09 pm | Last updated: October 11, 2015 at 2:54 pm
SHARE

nisamന്യൂഡല്‍ഹി: ചന്ദ്രബോസ് വധക്കേസില്‍ പ്രതി നിസാമിന് ജാമ്യമില്ല. നിസാമിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജാമ്യം നല്‍കാതിരുന്നതിനൊപ്പം സുപ്രീംകോടതി നിസാമിനെതിരെ രൂക്ഷ വിമര്‍ശവും നടത്തി. സ്വയം വലിയവനെന്ന് കരുതുന്ന വ്യക്തിയാണ് ഇയാള്‍. മറ്റുള്ളവരുടെ ജീവന് വിലകല്‍പ്പിക്കാത്ത വ്യക്തിയാണ് നിസാമെന്നും കോടതി വിമര്‍ശിച്ചു.
ദാരിദ്ര്യത്തിന് വിലയിടരുതെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ വിചാരണ കോടതി ജനുവരിയോടെ വിധി പറയണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.