വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്ത സംഭവം: മാനന്തവാടിയില്‍ കോണ്‍ഗ്രസ്, സി പി എം വാഗ്വാദങ്ങള്‍ക്ക് വേദിയാകും

Posted on: October 7, 2015 9:54 am | Last updated: October 7, 2015 at 9:54 am
SHARE

മാനന്തവാടി: ഡി സി സി ജനറല്‍ സെക്രട്ടറിയും മാനന്തവാടി പഞ്ചായത്ത് പ്രസിഡന്റുമായ സില്‍വി തോമസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവാന്‍ എടവകയില്‍ ഓണ്‍ലൈനായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തു. ഈ മാസം അഞ്ചിനാണ് സില്‍വി തോമസും ഭര്‍ത്താവ് തോമസും എടവക എക്കമുണ്ടയില്‍ വോട്ടര്‍ പട്ടികയില്‍ വോട്ട് ചേര്‍ത്തത്. എതിര്‍വാദവുമായി സി പി എം രംഗത്തെത്തി.
സി പി എം നേതാവ് ജസ്റ്റിന്‍ ബേബി പഞ്ചായത്ത് ഇലക്ടല്‍ ഓഫീസര്‍ക്ക് പരാതിയും നല്‍കി. നിലവില്‍ മാനന്തവാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കെ ഇക്കഴിഞ്ഞ അഞ്ചിന് എടവകയില്‍ വോട്ടര്‍പട്ടികയില്‍ വോട്ട് ചേര്‍ത്തത് നിയമ വിരുദ്ധവും ഇലക്ഷന്‍ കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാനാണെന്നും സി പി എം കുറ്റപ്പെടുത്തുന്നു.
അതെ സമയം സി പി എം ഏരിയാ കമ്മിറ്റി അംഗമായ ഉഷാ നാരാണയന്‍ മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ മത്സരിക്കാന്‍ രണ്ട് മാസം മുമ്പ് മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തു.
ഈ സംഭവങ്ങളും മാനന്തവാടിയില്‍ കോണ്‍ഗ്രസ് സി പി എം വാഗ്വാദങ്ങള്‍ക്ക് വേദിയാകും.