മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം ചര്‍ച്ചയായില്ല: വി മുരളീധരന്‍

Posted on: October 2, 2015 10:14 pm | Last updated: October 3, 2015 at 1:15 am
SHARE

v.muraleedharanതിരുവനന്തപുരം: എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് ചര്‍ച്ച ചെയ്തില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. അതേസമയം, എസ് എന്‍ ഡി പിയുമായി ബി ജെ പി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളായാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബി ജെ പിയും എസ് എന്‍ ഡി പിയും തമ്മില്‍ ചര്‍ച്ചകളിലൂടെ അടുപ്പം ഉണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പ് സഖ്യ സാധ്യത തള്ളിക്കളയാനാകില്ല- അദ്ദേഹം പറഞ്ഞു.