റേഷന്‍ കാര്‍ഡ്: അനര്‍ഹമായി ആനുകൂല്യം പറ്റുന്നവര്‍ക്കെതിരെ നടപടി

Posted on: October 1, 2015 9:46 am | Last updated: October 1, 2015 at 9:46 am
SHARE

കോഴിക്കോട്: നിലവിലുള്ള ബി പി എല്‍ – എ എ വൈ – എ പി എല്‍ (എസ് എസ്.) കാര്‍ഡ് ഉടമകള്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയും ശരിയായ വിവരങ്ങള്‍ മറച്ചു വെച്ചുകൊണ്ടും അനര്‍ഹമായ ആനുകൂല്യം പറ്റിവരുന്നതായി പരാതികള്‍ ലഭിച്ചുവരുന്നുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഒരേക്കറോ അതില്‍ കൂടുതലോ ഭൂമി സ്വന്തമായുള്ളവര്‍, സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ – സഹകരണ മേഖലാ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, ആദായനികുതി ഒടുക്കുന്നവര്‍, സ്വന്തമായി 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള വീടുള്ളവര്‍, നാലുചക്രവാഹനങ്ങള്‍ സ്വന്തമായുള്ളവര്‍ എന്നിവര്‍ അംഗങ്ങളായുള്ള കാര്‍ഡുടമകള്‍ക്ക് ബി പി എല്‍ -എ എ വൈ പദ്ധതിയില്‍ തുടരാന്‍ അര്‍ഹതയില്ല. ഈ വിഭാഗത്തിലുള്‍പ്പെടുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ ബന്ധപ്പെട്ട സപ്ലൈ ഓഫീസുകളില്‍ ഹാജരായി റേഷന്‍ കാര്‍ഡുകള്‍ എ പി എല്‍ വിഭാഗത്തിലേക്ക് മറ്റേണ്ടതാണ്. ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയോ, വിവരങ്ങള്‍ മറച്ചുവച്ചോ അനര്‍ഹമായി ആനുകൂല്യം പറ്റുന്ന കാര്‍ഡുടമകള്‍ക്കെതിരെ ഇതുവരെ അനര്‍ഹമായി കൈപ്പറ്റിയ ആനുകൂല്യങ്ങള്‍ വസൂലാക്കുന്നതടക്കമുള്ള ശിക്ഷാ നടപടികള്‍ മറ്റൊരു അറീയിപ്പു കൂടാതെ സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.