Connect with us

Editorial

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് അര ശതമാനം കുറച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: റിപ്പോ നിരക്കില്‍ അരശതമാനം കുറവ് വരുത്തി റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. ഇതോടെ പുതിയ റിപ്പോ നിരക്ക് 6.75 ശതമാനമായി കുറഞ്ഞു. റിവേഴ്‌സ് റിപ്പോ, കരുതല്‍ ധനാനുപാതം എന്നിവയില്‍ മാറ്റമില്ല. നാല് വര്‍ഷത്തിനിടെ ഇതാദ്യമായാണ് റിപ്പോ നിരക്ക് അര ശതമാനം കുറക്കുന്നത്.

അതേസമയം, റിസര്‍വ് ബാങ്കിന്റെ നടപടി ഓഹരി വിപണിയില്‍ ചലനമുണ്ടാക്കി. സെന്‍സെക്‌സില്‍ 162 പോയന്റ് നേട്ടമുണ്ടായപ്പോള നിഫ്റ്റി 7800ന് മുകളില്‍ ക്ലോസ് ചെയ്തു.

Latest