മിനാ ദുരന്തം: കാണാതായവരുടെ എണ്ണം 300 കവിഞ്ഞു

Posted on: September 27, 2015 11:07 am | Last updated: September 28, 2015 at 12:56 pm

sajeeb and shiniമക്ക: പെരുന്നാള്‍ ദിനത്തില്‍ മിനായിലുണ്ടായ ദുരന്തത്തില്‍ കാണാതായവരുടെ എണ്ണം മുന്നൂറ് കവിഞ്ഞതായി റിപ്പോര്‍ട്ട്. അറബ് രാജ്യങ്ങളിലേയും, ഇന്ത്യ, പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലു ള്ളവരെയുമാണ് കാണാതായത്. കാണാതായവരില്‍ മലയാളികളും ഉള്‍പ്പെടുന്നുണ്ട്.
റിയാദില്‍ നിന്നും ഹജ്ജിനുപോയ കോട്ടയം അതിരമ്പുഴ സ്വദേശികളെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. സജീബ് ഉസ്മാന്‍, ഷിനി സജീബ് എന്നിവരെയാണ് കാണാതായത്. ഇവരുടെ മക്കളായ സനീഷ്, ആദില്‍ എന്നിവര്‍ ഇപ്പോള്‍ ജിദ്ദയിലെ ബന്ധുവീട്ടിലാണ്.