കലസബന്ധൂരി പദ്ധതി നടപ്പാക്കണം: കര്‍ണാടകയില്‍ ബന്ദ് പുര്‍ണം

Posted on: September 26, 2015 10:45 pm | Last updated: September 26, 2015 at 10:45 pm

മൈസൂരു: കലസബന്ധൂരി പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിവിധ കന്നഡ സംഘടനകള്‍ നടത്തിയ ബന്ദ് കര്‍ണാടകയില്‍ പുര്‍ണ്ണം.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ നടന്ന ബന്ദ് വിദേശ വിനോദസഞ്ചാരികളുള്‍പ്പെടെയുള്ള സംസ്ഥാനത്തുള്ളവരെ ദുരിതമായി.
മഹാദായി നദിയില്‍ കലസ ബന്ധൂരി കനാലുകള്‍ നിര്‍മിച്ച് ഹുബ്ബുളളി, ധാര്‍വാഡ്, ബെലഗാവി, ഗദക്, ജില്ലകളില്‍ കുടിവെളള വിതരണ പദ്ധതി തുടങ്ങണമെന്ന് അവശ്യപ്പെട്ട് 1300 സംഘടനകളുടെ പിന്‍ന്തുണയിലണ് ബന്ദ് നടന്നത്.
പദ്ധതി നടപ്പിലക്കണമെങ്കില്‍ മഹാദായി നദിയില്‍ നിന്ന് 7.56 ടി.എം.സി അടി വെളളം വഴി തിരിച്ച് വിടേണ്ടി വരും മഹാദായി നദിയുടെ തുടക്കം കര്‍ണാടകത്തിലാണണെങ്കിലും നദി ഒഴുക്കുന്നത് മൂക്കല്‍ ഭാഗവും ഗോവയിലൂടെയാണ്. ഗോവയുടെ ജിവരേഖയെന്നാണ് മഹാദായി നദിവിശേഷിപ്പിക്കപ്പെടുന്നത്. പ്രശ്‌നപരിഹാരത്തിന് കര്‍ണാടകത്തില്‍ നിന്നുളള സര്‍വ്വകക്ഷി സംഘം പ്രധാന മന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നെങ്കിലും അന്തര്‍സംസ്ഥാന നദിജല തര്‍ക്കത്തില്‍ കേന്ദ്രം ഇടപെടില്ലെന്ന നിലപാടാണ് കേന്ദ്രം സ്വികരിച്ചത്.
ബന്ദിന് കെ.എസ്. ആര്‍.ടി.സി, ബി.എം.ടി.സി തൊഴിലാളികള്‍, ഓട്ടോടാക്‌സി ലോറി യൂണിയന്‍, സംസ്ഥാനസര്‍ക്കാര്‍ ജിവനക്കാരുടെ സംഘടനകള്‍, വിവിധകര്‍ഷകസംഘടനകള്‍, കര്‍ണാടക ഫിലിം ചേമ്പര്‍ എന്നി സംഘടനകള്‍ പിന്തുണ നല്‍കിയിരിന്നു.ബന്ദായതിനാല്‍ ഇന്നലെ കര്‍ണാടകത്തിലെ സൂകുള്‍ കോളജ് എന്നിവയക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു.