വാക്‌സിനേഷന്‍; മതനേതൃത്വത്തിനെതിരായ പ്രചാരണം ദുരൂഹം: കാന്തപുരം

Posted on: September 23, 2015 7:53 pm | Last updated: September 23, 2015 at 10:43 pm

Kanthapuram-AP-Aboobacker-M_3കോഴിക്കോട്: മലപ്പുറം ജില്ലയില്‍ ഡിഫ്തീരിയ രോഗം പടരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടയില്‍ വാക്‌സിനേഷനെതിരെ മതനേതൃത്വം രംഗത്ത് എന്ന തരത്തില്‍ പ്രചാരം നടത്തുന്നത് ദുരൂഹമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഇത്തരക്കാരുടെ ഉദ്ദേശ്യം നിഗൂഢമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

അപ്രതൃക്ഷമായി എന്ന് നാം കരുതിയ പല രോഗങ്ങളും വീണ്ടു തിരിച്ചു വരുന്നു എന്ന വാര്‍ത്ത ആശങ്കയുളവാക്കുന്നതാണ്. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഡിഫ്തീരിയ രോഗം ബാധിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവം ഖേദകരവും സമൂഹ മനസാക്ഷിയെ ഉണര്‍ത്തേണ്ടതുമാണ്. രോഗം വന്നാല്‍ ചികിത്സിക്കുന്നതിനോ രോഗം വരുന്നതിനെതിരെ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനോ ഇസ്്‌ലാം എതിരല്ല. അതിനുവേണ്ടി ആത്മീയവും ഭൗതികവുമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനോ ഇസ്്‌ലാം എതിരല്ല. അതിനുവേണ്ടി ആത്മീയവും ഭൗതികവുമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ മതം പ്രേരിപ്പിക്കുന്നുമുണ്ട്.

തത്വത്തില്‍ ഇതേ നിലപാടാണ് പല കാര്യങ്ങളിലേതുമെന്നത്‌പോലെ വാക്‌സിനേഷന്റെ കാര്യത്തിലും ഇസ്ലാമിനുള്ളത്. ഹജ്ജിന് പോകുന്നവര്‍ക്ക് പകര്‍ച്ചവ്യാധികള്‍ തടയാനാവശ്യമായ പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തണമെന്ന നിബന്ധന സഊദി അറേബ്യയില്‍ ഉണ്ട്. മാത്രമല്ല, ഹജ്ജിനു പോകുന്നവര്‍ക്ക് അത്തരം പ്രതിരോധ ചികിത്സ നേടാന്‍ കേരളത്തിലെ മതസ്ഥാപനങ്ങളും സംഘടനകളും സൗകര്യം ചെയ്തുകൊടുക്കാറുമുണ്ട്. ഇതൊന്നും മനസ്സിലാക്കാതെയും അതേസമയം വാക്‌സിനേഷനെതിരെ ശക്തമായ ക്യാമ്പയ്‌നുകള്‍ നടത്തിയ വ്യക്തികളെയും സംഘടനകളെയും മാധ്യമങ്ങളെയും എല്ലാം വിമര്‍ശനത്തില്‍ നിന്ന്് ഒഴിവാക്കിക്കൊണ്ടും വാക്‌സിനേഷനെതിരെ മതനേതൃത്വം രംഗത്ത് എന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ പ്രചാരം നടത്തുന്നത് എന്ന കാര്യം ദുരൂഹവും അവരുടെ ഉദ്ദേശ്യം നിഗൂഢവുമാണ്.

സാമൂഹികമായ അനാചാരങ്ങള്‍ക്കും പിന്നോക്കാവസ്ഥക്കും മതത്തെ കുറ്റപ്പെടുത്തുക ചിലരുടെ ശീലമായി മാറിയിട്ടുണ്ട്. ആ ശീലത്തിന്റെ ഭാഗമായിരിക്കണം ഇത്തരം തെറ്റായ പ്രചാരങ്ങളും. ഇനി ചികിത്സയെയും ലഭിക്കുന്ന മരുന്നിന്റെയും ഗുണ നിലവാരത്തെക്കുറിച്ച് ഒരാള്‍ക്കുണ്ടവുന്ന സംശയങ്ങള്‍ പരിഹരിക്കേണ്ടത് മതപണ്ഡിതമാരല്ല. ആരോഗ്യ വിദഗ്ദരും ആരോഗ്യ നയനിലപാടുകള്‍ രൂപീകരിക്കുന്നവരുമാണ്. പകര്‍ച്ച വ്യാധികള്‍ തടയാനും ആവശ്യമായ ചികിത്സാ നടപടികള്‍ സ്വീകരിക്കാനും സമൂഹത്തിലെ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും കാന്തപുരം പറഞ്ഞു.

ALSO READ  ആധാര്‍, ഡിജിലോക്കര്‍, എസ് എം എസ്; കൊവിഡ് വാക്‌സിനേഷനില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍