മറാഠി ചിത്രം ‘കോര്‍ട്ട്’ ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

Posted on: September 23, 2015 7:54 pm | Last updated: September 23, 2015 at 10:43 pm

courtന്യൂഡല്‍ഹി: മറാഠി ചിത്രമായ ‘കോര്‍ട്ട്’ ഇത്തവണത്തെ ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുത്തു. കോര്‍ട്ടിന് നേരത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇരുപത്തിയെട്ടുകാരനായ ചൈതന്യ തമാന്നേ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

സംവിധായകനും നടനുമായ അമോല്‍ പലേക്കര്‍ അധ്യക്ഷനായ ജൂറിയാണ് മുപ്പത് സിനിമകളില്‍ നിന്ന് കോര്‍ട്ടിനെ തിരഞ്ഞെടുത്തത്. രാജ്യാന്തര തലത്തില്‍ ഉള്‍പ്പെടെ 18 പുരസ്‌കാരങ്ങള്‍ കോര്‍ട്ട് നേടിയിട്ടുണ്ട്. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി സുപ്രന്‍ സെന്‍ വാര്‍ത്ത സ്ഥിരീകരിച്ചു. ഓസ്‌കറില്‍ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള വിഭാഗത്തിലേക്കായിരിക്കും കോര്‍ട്ട് മത്സരിക്കുക.

ALSO READ  കൊവിഡ്: ഗോൾഡൻ ഗ്ലോബ്‌സ്- 2021 ഫെബ്രുവരി 28ലേക്ക് മാറ്റി