തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍എംപിയുമായി സഹകരിക്കും: കെ സി അബു

Posted on: September 23, 2015 2:52 pm | Last updated: September 23, 2015 at 10:42 pm

kc abuകോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍എംപിയുമായി സഹകരിക്കുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബു. ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന് ലഭിച്ചിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലടക്കം ആര്‍എംപി നിലപാട് യുഡിഎഫിന് ഗുണകരമായതായും അബു പറഞ്ഞു.
ബിജെപിയേയും ഇടതുപക്ഷത്തേയും പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. നേതൃത്വത്തിന്റെ നിര്‍ദേശം ലഭിച്ചാല്‍ ആര്‍എംപിയുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും അബു പറഞ്ഞു.
അതേസമയം കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനെക്കുറിച്ച് ആര്‍എംപി നിലപാട് വ്യക്തമാക്കിയിട്ടില്ല. നിലവില്‍ ഒഞ്ചിയം പഞ്ചായത്ത് കോണ്‍ഗ്രസ് പിന്തുണയോടെ ആര്‍എംപിയാണ് ഭരിക്കുന്നത്.