സിസ്റ്റര്‍ അമല വധം: പ്രതി കാസര്‍കോട് സ്വദേശി

Posted on: September 23, 2015 2:08 pm | Last updated: September 23, 2015 at 10:31 pm

 

ktm-palai sister amala murder-satheeash babuപാലാ: ലിസ്യൂ കാര്‍മലെറ്റ് കോണ്‍വെന്റിലെ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയത് കാസര്‍കോട് സ്വദേശിയായ സതീഷ് ബാബുവാണെന്ന് തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം. ഇയാളുടെ ചിത്രം പോലിസ് പുറത്തുവിട്ടു.
മഠങ്ങള്‍ കേന്ദ്രീകരിച്ച് അക്രമങ്ങള്‍ നടത്തുന്നയാളാണ് സതീഷ് ബാബുവെന്ന് പോലിസ് അറിയിച്ചു. മോഷ്ടിച്ച മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഏപ്രിലില്‍ ഭരണങ്ങാനം സ്‌നേഹഭവനില്‍ ആക്രമണം നടത്തിയതും ഇയാളാണെന്ന് പോലിസ് പറഞ്ഞു. ഇയാളുടെ ഉറ്റ സഹായിയെയും ബന്ധുവിനെയും ഉള്‍പ്പെടെ മൂന്ന് പേരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
പാലക്കാടിന് സമീപമുള്ള മഠത്തില്‍ നിന്ന് ഇയാള്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചിരുന്നു. ഇതുസംബന്ധിച്ച് പോലിസില്‍ പരാതി നല്‍കിയിരുന്നു. മോഷണം പോയ മൊബൈല്‍ ഫോണില്‍ സിം കാര്‍ഡ് മാറിമാറി ഉപയോഗിക്കുന്നതായും സംഭവ ദിവസം ഈ ഫോണ്‍ കൊലപാതകം നടന്ന മഠം ഉള്‍പ്പെടുന്ന ടവര്‍ പരിധിയിലുണ്ടായിരുന്നതായും പോലിസ് കണ്ടത്തെി.