പ്രധാനമന്ത്രി അയര്‍ലന്‍ഡിലെത്തി

Posted on: September 23, 2015 10:40 am | Last updated: September 23, 2015 at 10:42 pm
SHARE

modiഡബ്ലിന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി അയര്‍ലന്‍ഡിലെത്തി. യു എസ് സന്ദര്‍ശന യാത്ര്ക്കിടെയാണ് മോദി അയര്‍ലന്‍ഡില്‍ ഇറങ്ങിയത്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡബ്ലിന്‍ വിമാനത്താവളത്തിലെത്തിയ മോദിയെ ഐറിഷ് മന്ത്രിസഭാംഗങ്ങളും ഇന്ത്യന്‍ അംബാസഡര്‍ രാധിക ലാര്‍ലോകേഷും ചേര്‍ന്ന് സ്വീകരിച്ചു.

ഡബിള്‍ ട്രീ ഹോട്ടലില്‍ വിശ്രമിച്ചശേഷം ഐറിഷ് പ്രധാനമന്ത്രി എന്‍ഡ കെന്നി ഒരുക്കുന്ന സ്വീകരണത്തില്‍ പങ്കെടുക്കും. തുടര്‍ന്നു ഇരു രാജ്യങ്ങളും തമ്മില്‍ വാണിജ്യ വ്യാപാര മേഖലയില്‍ വിവിധ കരാറുകളില്‍ ഒപ്പുവെക്കും. ഉച്ചഭക്ഷണത്തിന് ശേഷം ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം അമേരിക്കയിലേക്ക് തിരിക്കും.