Connect with us

Palakkad

നിലനിര്‍ത്താന്‍ സി പി എം അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്

Published

|

Last Updated

112.56 കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഭൂപ്രദേശമാണ് കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത്.
വിസ്തൃതിയുള്ള മലമടക്കുകളും, താഴ്‌വരകളും കുളങ്ങളും അദ്ധ്വാനം സമ്പത്താക്കി മാറ്റിയ കര്‍ഷകര്‍, കാര്‍ഷിക വൃത്തി തൊഴിലാക്കി മാറ്റി നെഞ്ചോടു ചേര്‍ത്ത് വെക്കുന്ന കുടിയേറ്റക്കാരാണ്.
നെല്ല്, താങ്ങ്, കവുങ്ങ്, റബ്ബര്‍, കുരുമുളക്, കശുമാവ്, ഏലം, കൊക്കോ, ഇഞ്ചി, വാഴ് എന്നീ ഭക്ഷ്യ നാണ്യ-സുഗന്ധ വിളകളാണ് പ്രധാന കൃഷിയിനങ്ങള്‍. രാഷ്ട്രീയമായും സാമൂഹികമായും സാംസ്‌കാരികമായും പ്രബുധരായ അരലക്ഷത്തിലധികം ജനങ്ങളാണ് പഞ്ചായത്തിലെ താമസക്കാര്‍. വിസ്തൃതിയില്‍ ജില്ലയില്‍ രണ്ടാംസ്ഥാനമാണ് കിഴക്കഞ്ചേരി പഞ്ചായത്തിന്.
1952-60 കാലഘട്ടങ്ങളില്‍ തിരുവിതാംകൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ നിന്നായി പഞ്ചായത്തിന്റെ വിവിധ മലയോര, ഗ്രാമീണ പ്രദേശങ്ങളിലേക്ക് ആയിരത്തോളം കര്‍ഷകര്‍ കുടിയേറിയതാണ്. ഇവരാണ് പഞ്ചായത്തിനെ കാര്‍ഷിക മേഖലയാക്കി മാറ്റിയതെന്ന് പറയപ്പെടുന്നു.
22 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ തുടര്‍ച്ചയായി ഇടതുമുന്നണിയാണ് ഭരണം നടത്തുന്നത്. എല്‍ ഡി എഫിനു 15ഉം യു ഡി എഫിനു ഏഴും അംഗങ്ങളാണ് ഉള്ളത്. സി പി എം വടക്കഞ്ചേരി ഏരിയാ കമ്മിറ്റിയംഗം കെ ബാലനാണ് പ്രസിഡന്റ്. തുടര്‍ച്ചയായി രണ്ട് തവണയാണ് കെ ബാലന്‍ പ്രസിഡന്റാവുന്നത്.
സി പി എമ്മിന്റെ ഉരുക്കുകോട്ടയെന്ന് അറിയപ്പെടുന്ന പഞ്ചായത്തില്‍ സി പി ഐയും കോണ്‍ഗ്രസുമാണ് മറ്റു പ്രധാന രാഷ്ട്രീയ പാര്‍ട്ടിക്കാര്‍.
മംഗലംഡാം ജലസേചന പദ്ധതിയുടെ ആയക്കെട്ട് പ്രദേശത്തുള്ള കൃഷിയൊഴികെയുള്ള ഭൂരിഭാഗം പ്രദേശങ്ങളിലും പ്രകൃതിയെ ആശ്രയിച്ചാണ് കാര്‍ഷികവൃത്തി ചെയ്യുന്നത്.