ബി സി സി ഐ അധ്യക്ഷന്‍ ജഗമോഹന്‍ ഡാല്‍മിയ അന്തരിച്ചു

Posted on: September 20, 2015 9:39 pm | Last updated: September 20, 2015 at 11:45 pm

dalmiya

കൊല്‍ക്കത്ത: ബി സി സി ഐ അധ്യക്ഷന്‍ ജഗമോഹന്‍ ഡാല്‍മിയ അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

1940 മെയ് 30ന് കൊല്‍ക്കത്തയിലാണ് ഡാല്‍മിയ ജനിച്ചത്. 1979ലാണ് ഡാല്‍മിയ ബി സി സി ഐ അംഗമാകുന്നത്. ക്രിക്കറ്റിന് ആഗോള ഗെയിമാക്കി വളര്‍ത്തുന്നതില്‍ നിര്‍ണായ പങ്കു വഹിച്ച ആളാണ് ഡാല്‍മിയ.

എന്‍ ശ്രീനിവാസന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് 2015 മാര്‍ച്ചിലാണ് ഡാല്‍മിയ ബി സി സി ഐ അധ്യക്ഷനാകുന്നത്. 1997 മുതല്‍ 2000 വരെ ഐ സി സി അധ്യക്ഷനായും ഡാല്‍മിയ സേവനമനുഷ്ഠിച്ചിട്ടുണ്ട്.