വടകരയില്‍ മറിഞ്ഞ ഗ്യാസ് ടാങ്കര്‍ നീക്കം ചെയ്തു

Posted on: September 20, 2015 10:22 am | Last updated: September 20, 2015 at 11:45 pm

tanker-accident
വടകര: ദേശീയപാതയിലെ മടപ്പള്ളിയില്‍ ഇന്ന് പുലര്‍ച്ചെ അപകടത്തില്‍പ്പെട്ട ടാങ്കര്‍ ലോറി റോഡില്‍ നിന്ന് നീക്കം ചെയ്തു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മത്സ്യം കയറ്റി വന്ന ലോറിയുമായി കൂട്ടിയിടിച്ച ശേഷമാണ് ടാങ്കര്‍ മറിഞ്ഞത്. ഇതിനിടെ ഒരു കാറിലും ഇടിച്ചു.

അപകടം നടന്ന ഉടന്‍ തന്നെ ടാങ്കറില്‍ നിന്ന് വാതകം മാറ്റാനുള്ള പ്രത്യേക വാഹനം സ്ഥലത്ത് എത്തി. ഇതിനിടെ അഞ്ച് മണിക്കൂറോളം നേരം ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.